നരനായിങ്ങനെ...
(പരമ്പരാഗത ശിവ ഭക്തിഗാനം)
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ
നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരക വാരിധി നടുവിൽ ഞാൻ
നരകത്തീനെന്നെ കരകേറ്റീടേണം
തിരു വൈക്കം വാഴും ശിവ ശംഭോ (ശിവ ശംഭോ.....)
മരണ കാലത്തേ ഭയത്തെ ചിന്തിച്ചാൽ
മതി മറന്നു പോം മനമെല്ലാം
മനതാരിൽ വന്നു വിളയാടീടേണം
തിരു വൈക്കം വാഴും ശിവ ശംഭോ (ശിവ ശംഭോ......)
ശിവ ശിവ ഒന്നു പറയാമതല്ല
മഹാ മായാ തന്റെ പ്രകൃതികൾ
മഹാ മായാ നീക്കീട്ടരുളേണം നാഥാ
തിരു വൈക്കം വാഴും ശിവ ശംഭോ (ശിവ ശംഭോ......)
വലിയോരു കാട്ടിൽ അകപെട്ടെൻ ഞാനും
വഴിയും കാണാതെ ഉഴലുമ്പോൾ
വഴിയിൽ നേർവഴി അരുളേണം നാഥാ
തിരു വൈക്കം വാഴും ശിവ ശംഭോ (ശിവ ശംഭോ......)
എളുപ്പമായുള്ള വഴിയിൽ കാണുമ്പോൾ
ഇടയ്ക്കിടെ ആറു പടി ഉണ്ട്
പടി ആറും കടന്നവിടെ ചെല്ലുമ്പോൾ
ശിവനെ കാണാകും ശിവ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ
No comments:
Post a Comment