Wednesday 19 February 2014

Street Light at Eyyal Village in 1970s - വഴി വിളക്കു്





വഴി വിളക്കു്

അന്ന് ഞങ്ങളുടെ പ്രെദേശത്ത് (1970 കളിൽ)  വൈദ്യുദിയില്ലായിരുന്നു ഗ്രാമത്തിലെ ചില പ്രധാന കവലകളിൽ വഴി വിളക്കുകൾ സ്ഥാപിച്ചിരുന്നു. (വിളക്കുകളിലെ ചില്ലുപെട്ടിയിൽ മണ്ണെണ്ണ വിളക്കാണ് കത്തിച്ചുവെക്കുന്നത്  അതിനുള്ള മണ്ണെണ്ണയും മറ്റും പഞ്ചായത്തിൽ നിന്നു ലഭിച്ചു പോന്നിരുന്നത്‌).  ഞങ്ങളുടെ അടുത്തുള്ള വിളക്ക്  (കുണ്ടുതോട് ) തോടിനടുത്താണ് , അതിൽ വിളക്ക് കത്തിക്കുന്ന കർത്തവ്യം ചായ പീഠിക നടത്തി വന്നിരുന്ന ഗോവിന്ദനെഴുതശ്ശൻ ആയിരുന്നു. വൈകുന്നേരമായാൽ വിളക്കു കത്തിച്ചു വിളക്കുകാലിലെ പെട്ടി തുറന്ന് അതിൽ െവക്കും. സന്ധ്യ സമയത്തെ നിശബ്ദയും, ഇരുട്ടും, കിളികളുെട ശബ്ദവും ആ വിളക്കിൽ നിന്ന് വരുന്ന പ്രകാശവും എല്ലാം ഒരു പ്രത്യകത തന്നെയായിരുന്നു.                
                                                                                          ഭരത്


                                          Video clip copied from Aravindhan's film "Oridathu"