Wednesday, 27 July 2016

കൈതപ്പൂവ്

"കൈതപ്പൂവും ശബരിമലയും"
=========================
പുരാതന കാലത്ത് ക്ഷേത്രങ്ങളിൽ പ്രത്യേകിച്ച് ശബരിമലയിൽ കൈതപ്പൂവും പൂജയ്ക്ക് ഉപയോഗിച്ചിരുന്നു എന്ന് മന്ത്രങ്ങളിൽ നിന്നും മനസ്സിലാക്കാം..
പിന്നീട് കൈതപ്പൂവ് പൂജയ്ക്ക് എടുക്കാതെ വന്നതിന്റെ പിന്നിൽ രസകരമായ ഒരു കഥയുണ്ട്...
ശിവൻ തലയിൽ അണിഞ്ഞിരുന്ന ഒരു പുഷ്പമാണ് കേതകി (കൈതപ്പൂവ്).

സത്യ യുഗത്തിൽ മഹാവിഷ്ണു നിത്യാനന്ദ പ്രാപ്തിക്കു വേണ്ടി ശ്വേത ദ്വീപിൽ പോയി കഠിന തപസ്സു ചെയ്തു. അതു പോലെ ബ്രഹ്മാവും മനോഹരമായ മറ്റൊരു സ്ഥലത്ത് ചെന്ന് മോഹ ശമനത്തിനായി തപസാരംഭിച്ചു. വളരെക്കാലം ഇങ്ങനെ തപസ്സു ചെയ്ത അവർ അല്പ്പം
വിശ്രമിക്കുന്നതിനു വേണ്ടി എഴുനേറ്റു ചുറ്റി നടന്നു. അവർ ഒരു സ്ഥലത്ത് വച്ചു പരസ്പരം കണ്ടുമുട്ടി അവനവന്റെ മഹത്വത്തെ കുറിച്ച് പറഞ്ഞു തര്ക്കിച്ച്ചു. ഈ അവസരത്തിൽ രണ്ടുപേരുടെയും മദ്ധ്യേ ശിവൻ

ലിംഗ രൂപത്തിൽ പ്രത്യക്ഷനായി. "എന്റെ പാദമോ ശിരസ്സോ നിങ്ങളിൽ ആരാണോ ആദ്യം കണ്ടെത്തുന്നത് അവനാണ് കൂടുതൽ ശ്രേഷ്ടൻ എന്ന് ശിവൻ പറഞ്ഞു. അതനുസരിച്ചു വിഷ്ണു കീഴോട്ടും ബ്രഹ്മാവ് മുകളിലേയ്ക്കും യാത്ര തുടങ്ങി..
വിഷ്ണു വളരെക്കാലം കീഴോട്ടു സഞ്ചരിച്ചിട്ടും ശിവന്റെ പാദം കണ്ടെത്താനാവാതെ ദുഖിച്ചു തിരിച്ചു വന്നു പുറപ്പെട്ട സ്ഥലത്ത് തന്നെ
വന്നിരുന്നു. ബ്രഹ്മാവും വളരെക്കാലം മേല്പ്പോട്ട് സഞ്ചരിച്ചു.. അപ്പോൾ ആകാശത്തു നിന്നും ഒരു കൈതപ്പൂവ് കീഴോട്ടു വരുന്നതായി ബ്രഹ്മാവ് കണ്ടു. ബ്രഹ്മാവ് പുഷ്പം കൈയ്യിലെടുത്തു. താൻ ശിവന്റെ ശിരസ്സ് കണ്ടുപിടിചെന്നും അതിനു തെളിവായി ശിവന്റെ ശിരസ്സിൽ നിന്നും അടര്ത്തിയെടുത്ത കൈതപ്പൂവാന് ഇതെനും പറഞ്ഞു ബ്രഹ്മാവ് വിഷ്ണുവിന്റെ അടുത്ത് ചെന്നു. പക്ഷെ, വിഷ്ണുവിന് ബ്രഹ്മാവിന്റെ വാക്കിൽ വിശ്വാസം തോന്നിയില്ല. വിഷ്ണു കൈതപ്പൂവിനോട് സത്യം പറയാൻ ആവശ്യപ്പെട്ടു. കൈതപ്പൂവ് ബ്രഹ്മാവിന്റെ പക്ഷം ചേർന്ന് കള്ള സത്യം പറഞ്ഞു. കൈതപ്പൂവിന്റെ കള്ളസത്യം കേട്ട് ശിവൻ കൈതപ്പൂവിനെ ഇങ്ങനെ ശപിച്ചു. "ഇനി ഇന്നു മുതൽ നിന്നെ ആരും ബഹുമാനിക്കാതെയും
പൂജയ്ക്ക് ഉപയോഗിക്കാതെയും പോകട്ടെ.."
അന്ന് മുതലാണ് കൈതപ്പൂവ് പൂജയ്ക്ക് ഉപയോഗിക്കാത്തത്..


* * *
പുഷ്പങ്ങളുടെ കൂട്ടത്തിൽ കൈതപ്പൂവും പുരാതന കാലത്ത്
ശബരിമലയിൽ പൂജയ്ക്ക് ഉപയോഗിച്ചിരുന്നു എന്ന് താഴെ നല്കുന്ന മന്ത്രങ്ങൾ തെളിവാണ്...
"ഹുനേത്രി മധുരൈസ്സാകം കൽഹാര കുസുമൈ: പ്രിയെ
ഘ്രുതേന പായസേനാപി മല്ലികാ കുസുമൈരപി
നീലോല്പ്പ്പലൈർ ജാതി പുഷ്പൈശ്ച്ചം പകൈർ ബകുലൈ സ്തഥാ
പൂജയേൽ കേതകീ പുഷ്പൈ: കൽഹാരൈശ്ച്ച വിശേഷത: "
കൂടാതെ "ഓം കേതകി കുസുമപ്രിയായ നമ: "എന്നും മന്ത്രമുണ്ട്..


കടപ്പാട്: 1) ശ്രീ മഹാശാസ്തൃ പൂജാകല്പ്പദൃമം
2) പുരാണിക്ക് എന്സൈക്ളോ പീഡിയ, വെട്ടം മാണി
=======================================
എം. എം. ദിവാകരൻ,
10-01-2016

Saturday, 13 June 2015

Mukkutti





മുക്കൂറ്റി ഒരു വിഷഹാരിയായ ഔഷധസസ്യം. 
*****************************************************************
നന്മയുടെ നാട്ടറിവിലേക്ക് നാളയേ നയിക്കാന് നമുക്കും പരിശ്രമിക്കാം
തെങ്ങിന്റെ വളരെ ചെറിയ പതിപ്പ് പോലെ തോന്നിക്കുന്ന ഈ സസ്യം ജലം കെട്ടിനിൽക്കാത്ത തണൽപ്രദേശങ്ങളിൽ വളരുന്നു. ഒരു കൊല്ലമാണ് മുക്കുറ്റിയുടെ ആയുസ്സ്.തൊട്ടാവാടിയുടെ അത്ര വേഗത്തിലില്ലങ്കിലും തൊടുമ്പോൾ ഇലകൾ വാടുന്ന 
സ്വഭാവം മുക്കുറ്റിക്കുമുണ്ട്.
ഔഷധഗുണങ്ങൾ
----------------------
സസ്യം പൂർണ്ണമായും ഔഷധനിർമ്മാണത്തിനുപയോഗിക്കുന്നുണ്ട്. രുചിയിൽ കയ്പുള്ള മുക്കുറ്റി ഉത്തേജഗുണമുള്ളതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആയുർവേദപ്രകാരം ഉഷ്ണവർദ്ധകവും ശ്ലേഷ്മവർദ്ധകവുമായ ഈ സസ്യം ത്രിദോഷങ്ങളിൽ വാത, പിത്ത ദോഷങ്ങൾക്ക് ഫലപ്രദമാണ്. പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു. 

കൂടാതെ മുക്കുറ്റിക്ക് അണുനാശനസ്വഭാവവും(Antiseptic), രക്തപ്രവാഹം തടയാനുമുള്ള(Styptic) കഴിവുള്ളതിനാൽ അൾസറിനും, മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു. മുക്കൂറ്റി ഒരു വിഷഹാരികൂടിയാണ്. കടന്നൽ,പഴുതാര തുടങ്ങിയവ കുത്തിയാൽ മുക്കൂറ്റി സമൂലം അരച്ച് പുറമേ പുരട്ടുകയും സേവിക്കയും ചെയ്യുന്നത് നല്ലതാണ്.മുറിവുണങ്ങാനും മുക്കുറ്റിയുടെ നീര് ഉത്തമമാണ്.വയറിളക്കത്തിന് മുക്കുറ്റിയുടെ ഇല അരച്ച് മോരിൽ കലക്കി കുടിക്കാം.

മുക്കിറ്റ് ഇതു കൂടാതെ വലിയൊരു ഔഷധ ഗുണമാണ് ഉള്ളത്. പ്രമേഹം നോർമലാക്കുന്നുള്ള കഴിവും മുക്കൂറ്റിക്കുണ്ട്. പ്രമേഹം എത്രയായാലും മുക്കൂറ്റി ഇട്ട് വെന്ത വെള്ളം കുടിച്ചാൽ മതി പ്രമേഹം സാധാരണ നിലയിലേക്ക് മടങ്ങും. പത്ത് മൂട് മുക്കൂറ്റി പിഴുതെടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം സാധാരണ ദാഹശമനി തയ്യാറാക്കുന്നതുപോലെ ഉപയോഗിക്കാം. ഇതുകൂടാതെ അതിരാവിലെ വെറും വയറ്റിൽ കഴുകി വൃത്തിയാക്കിയ മുക്കൂറ്റി (ഒരെണ്ണം) വീതം ചവച്ചു തിന്നാൽ നന്ന്.വയറിളക്കത്തിന് മുക്കൂറ്റിയില അരച്ച് മോരില് കലക്കി കുടിക്കുക.മുക്കൂറ്റി സമൂലം തേനില് ചേര്ത്തു കഴിച്ചാല് ചുമ കഫക്കെട്ട് എന്നിവ മാറും.