മുക്കൂറ്റി ഒരു വിഷഹാരിയായ ഔഷധസസ്യം.
*****************************************************************
നന്മയുടെ നാട്ടറിവിലേക്ക് നാളയേ നയിക്കാന് നമുക്കും പരിശ്രമിക്കാം
തെങ്ങിന്റെ വളരെ ചെറിയ പതിപ്പ് പോലെ തോന്നിക്കുന്ന ഈ സസ്യം ജലം കെട്ടിനിൽക്കാത്ത തണൽപ്രദേശങ്ങളിൽ വളരുന്നു. ഒരു കൊല്ലമാണ് മുക്കുറ്റിയുടെ ആയുസ്സ്.തൊട്ടാവാടിയുടെ അത്ര വേഗത്തിലില്ലങ്കിലും തൊടുമ്പോൾ ഇലകൾ വാടുന്ന
സ്വഭാവം മുക്കുറ്റിക്കുമുണ്ട്.
ഔഷധഗുണങ്ങൾ
----------------------
സസ്യം പൂർണ്ണമായും ഔഷധനിർമ്മാണത്തിനുപയോഗിക്കുന്നുണ്ട്. രുചിയിൽ കയ്പുള്ള മുക്കുറ്റി ഉത്തേജഗുണമുള്ളതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആയുർവേദപ്രകാരം ഉഷ്ണവർദ്ധകവും ശ്ലേഷ്മവർദ്ധകവുമായ ഈ സസ്യം ത്രിദോഷങ്ങളിൽ വാത, പിത്ത ദോഷങ്ങൾക്ക് ഫലപ്രദമാണ്. പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു.
കൂടാതെ മുക്കുറ്റിക്ക് അണുനാശനസ്വഭാവവും(Antiseptic), രക്തപ്രവാഹം തടയാനുമുള്ള(Styptic) കഴിവുള്ളതിനാൽ അൾസറിനും, മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു. മുക്കൂറ്റി ഒരു വിഷഹാരികൂടിയാണ്. കടന്നൽ,പഴുതാര തുടങ്ങിയവ കുത്തിയാൽ മുക്കൂറ്റി സമൂലം അരച്ച് പുറമേ പുരട്ടുകയും സേവിക്കയും ചെയ്യുന്നത് നല്ലതാണ്.മുറിവുണങ്ങാനും മുക്കുറ്റിയുടെ നീര് ഉത്തമമാണ്.വയറിളക്കത്തിന് മുക്കുറ്റിയുടെ ഇല അരച്ച് മോരിൽ കലക്കി കുടിക്കാം.
മുക്കിറ്റ് ഇതു കൂടാതെ വലിയൊരു ഔഷധ ഗുണമാണ് ഉള്ളത്. പ്രമേഹം നോർമലാക്കുന്നുള്ള കഴിവും മുക്കൂറ്റിക്കുണ്ട്. പ്രമേഹം എത്രയായാലും മുക്കൂറ്റി ഇട്ട് വെന്ത വെള്ളം കുടിച്ചാൽ മതി പ്രമേഹം സാധാരണ നിലയിലേക്ക് മടങ്ങും. പത്ത് മൂട് മുക്കൂറ്റി പിഴുതെടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം സാധാരണ ദാഹശമനി തയ്യാറാക്കുന്നതുപോലെ ഉപയോഗിക്കാം. ഇതുകൂടാതെ അതിരാവിലെ വെറും വയറ്റിൽ കഴുകി വൃത്തിയാക്കിയ മുക്കൂറ്റി (ഒരെണ്ണം) വീതം ചവച്ചു തിന്നാൽ നന്ന്.വയറിളക്കത്തിന് മുക്കൂറ്റിയില അരച്ച് മോരില് കലക്കി കുടിക്കുക.മുക്കൂറ്റി സമൂലം തേനില് ചേര്ത്തു കഴിച്ചാല് ചുമ കഫക്കെട്ട് എന്നിവ മാറും.